ABOUT US

മുഖ്യമായ ലക്ഷ്യം 

ഏക ദർശനം ഒരു മാർഗ്ഗം ഒറ്റ ലക്ഷ്യം 
(1) ഒ ബി സി എസ്. സി/ എസ്. ടി. വിഭാഗത്തിൽപ്പെട്ട മുഴുവൻ കുടുംബാംഗങ്ങളെയും. ജാതി മത രാഷ്ട്രീയ താൽപര്യങ്ങൾക്കപ്പുറം ഒരു കുടുംബമായി നിലനിർത്തുകയാണ് ഈ സംഘടനയുടെ പ്രധാന ലക്ഷ്യം. 

(2) ഒ ബി സി. എസ്.സി/ എസ്.ടി.വി വിഭാഗം ഇന്ന് നേരിടുന്ന. സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ പിന്നോക്കാവസ്ഥയിൽ നിന്ന് ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ ഉയർത്തിക്കൊണ്ടുവരാനുള്ള സ്വയം സുരക്ഷാ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക. 

(3 ) ഒ ബി സി. എസ്. സി/  എസ്. ടി. അംഗങ്ങൾ വിവിധ ജാതിമത രാഷ്ട്രീയ സംഘടനകളിൽ അംഗമായി പ്രവർത്തിച്ചാലും. അവകാശങ്ങൾ സംരക്ഷിക്കാനും നേടാനുമുള്ള പോരാട്ടങ്ങളിൽഒബിസി. എസി/എസ് ടിയെ ഒരു കുടുംബമായി നിലനിർത്തുകയും. അതിനായി പ്രാപ്തമാക്കുകയും ചെയ്യുക. 

(4) ഒബി സി. എസ്. സി/ എസ്. ടി. വിഭാഗത്തിന്. സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തുവാൻ ഉദ്യോഗ സംവരണം മാത്രം പോരാ. വിദ്യാഭ്യാസത്തിനും അർഹമായ സംവരണത്തിനായി ശബ്ദം ഉയർത്തുകയും സ്കൂളുകളിലും( മാനേജ്മെന്റ് സ്ഥാപനങ്ങളിലും) ബാധകമാക്കുവാൻ പരിശ്രമിക്കുകയും ചെയ്യുക. 

(5) ഒ ബി സി എസ്. സി/ എസ്. ടി സംവരണത്തിൽ മുൻപിലും പിൻബിലും നിൽക്കുന്നവർ എന്നതിലല്ല. മുൻപിൽ ഉള്ളവർ പിൻബിൽ നിൽക്കുന്ന സഹോദരങ്ങളേയും മുഖ്യധാരയിൽ എത്തിക്കുവാൻ കൈപിടിച്ചുയർത്തുകയും അതിനായി പരിശ്രമിക്കുകയും ആണ്. ഈ സംഘടനയുടെ കുടുംബ സുരക്ഷയ്ക്ക് അനിവാര്യമായത് ഈ യാഥാർത്ഥ്യത്തെ അംഗങ്ങളെ ബോധ്യപ്പെടുത്തുവാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുക. 

(6)ഒ ബി സി എസ്. സി/ എസ്. ടി. വി വിഭാഗങ്ങൾക്ക് ഭരണഘടന അനുവദിച്ച് നീക്കി വെച്ചിട്ടുള്ള. വിദ്യാഭ്യാസ ഉദ്യോഗസംവരണങ്ങൾ കവർന്നെടുക്കുന്ന നടപടികൾക്കെതിരെ ശക്തമായ പ്രതിരോധ നിര തീർക്കുക. 

(7) ഇന്ത്യയിൽ തെരഞ്ഞെടുക്കപ്പെടുന്ന ജനാധിപത്യ അധികാര കേന്ദ്രങ്ങളിൽ ജനസംഖ്യ ആനുപാതിക അടിസ്ഥാനത്തിൽ ഭരണ നേതൃത്വത്തിൽ പങ്കാളിയാക്കാനുള്ള ഭരണഘടന അംഗീകാരത്തിന് ആയിട്ടുള്ള പ്രവർത്തനങ്ങൾ സജ്ജമാക്കുക. 
News & Events